വീടിനു മുകള്‍നിലയില്‍നിന്ന് വൈദ്യുത കമ്പിയില്‍ പിടിച്ചു; എട്ടുവയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

0
398

മഞ്ചേശ്വരം:നാലാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകൻ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്.

വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന വീട്ടിൽ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകൾനിലയിൽ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയിൽ മോക്ഷിത്ത് തൊടുകയായിരുന്നു. ഉടൻ നാട്ടുകാർ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൊറത്തണ ഗവ. യു.പി. സ്കൂൾ വിദ്യാർഥിയാണ്. സഹോദരൻ: മൻവിദ് ഷെട്ടി (കടമ്പാർ ജി.യു.പി. സ്കൂൾ വിദ്യാർഥി).

LEAVE A REPLY

Please enter your comment!
Please enter your name here