തിരുവനന്തപുരം: കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ വ്യാഴാഴ്ച വരെ കുറവുണ്ടാകും. ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നു. ഇത് പരിഹരിക്കാൻ ശ്രമം നടത്തുന്നതിനാൽ നിയന്ത്രണം ഉണ്ടാകില്ല.
എന്നാൽ, പീക്ക് സമയമായ വൈകുന്നേരം 6.30 മുതൽ രാത്രി 11 വരെ കരുതലോടെ വൈദ്യുതി ഉപയോഗിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു. രാജ്യത്ത് കൽക്കരി ലഭ്യതയിൽ വന്ന കുറവാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത്.
കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റർ, മിക്സി, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് അയൺ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ പീക്ക് സമയത്ത് കഴിവതും ഉപയോഗിക്കാതിരിക്കുക. ഇൗ സമയത്ത് യൂനിറ്റിന് 20 രൂപ വരെ വില നൽകിയാണ് കേന്ദ്ര പവർ എക്സ്ചേഞ്ചിൽനിന്ന് വാങ്ങുന്നതെന്ന് ബോർഡ് അറിയിച്ചു.