മെൻസ് വെഡിങ് ഹബ്ബിന്റെ നവീകരിച്ച ഷോറും പ്രവർത്തനമാരംഭിച്ചു

0
362

ഉപ്പള: ഉപ്പളയിലെ ജനങ്ങള്‍ക്കിടയില്‍ ഇതിനകംതന്നെ ശ്രദ്ധേയമായ മെൻസ് വെഡിങ് ഹബ് നവീകരിച്ച ഷോറും ഉപ്പള മസ്ജിദ് റോഡ് ദർവേഷ് കോംപ്ലക്സ് കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫാണ് ഷോറുമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ടിഎ മൂസ, ഗോൾഡൻ അബ്ദുൽ റഹ്മാൻ, സലീം അറ്റ്ലസ്, ഉമർ അപ്പോളോ, അബ്ദുള്ള മാതേരി, ഇർഷാദ് മള്ളങ്കൈ, വിജയ് റൈ, ഇബ്രാഹിം പെരിങ്കടി, സലാം ചെവർ തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ രീതിയിലുള്ള വസ്ത്രങ്ങളുടെ വിപുലമായ കലക്ഷനുകളും നവീകരിച്ച ഷോറുമിന്റെ പ്രത്യേകതയാണെന്ന് മാനേജിങ് ഡയറക്ടർമാരായ ശറഫുദ്ധീൻ, അബ്ദുൽ നാസിർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here