മലിനജലം കുടിച്ച് കര്‍ണാടകയില്‍ ആറ് പേര്‍ മരിച്ചു

0
291

ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച ആറ് പേര്‍ മരിച്ചു. മകരബി ഗ്രാമത്തിലാണ് സംഭവം. ലക്ഷ്മമ്മ, ബസമ്മ ഹവനൂർ, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

ബല്ലാരി, ഹോസ്പെറ്റ്, ഹുബ്ബള്ളി, ഹവേരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ മലിന ജലം കുടിച്ചതിനെ തുടർന്ന് രോഗബാധിതരായ 200 ഓളം പേർ ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. വയറിളക്കത്തിന്റെയും ഛർദ്ദിയുടെയും ലക്ഷണങ്ങൾ ഉണ്ടായാൽ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ജില്ലാ ഭരണകൂടം രണ്ട് ആംബുലൻസുകൾ സജ്ജമാക്കി.

ഒരു സംഘം ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിക്കുകയും വെള്ളത്തിന്റെ മൂന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. ഇവയിൽ, രണ്ട് സാമ്പിൾ റിപ്പോർട്ടുകൾ കാണിക്കുന്നത് വെള്ളം കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ യോഗ്യമല്ല എന്നാണ്. ഗ്രാമത്തിലെ മൂന്ന് കുഴൽക്കിണറുകളും ഒരു കിണറും അടയ്ക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ടാങ്കറുകളിലും വെള്ളം നൽകുന്നുണ്ട്, ഗ്രാമത്തിൽ ഒരു ആർ ഒ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here