ബംഗാൾ ഉപതെരഞ്ഞെടുപ്പ്: ഭബാനിപൂരിൽ മമത മുന്നിൽ

0
302

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭബാനിപൂർ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി മമത ബാനർജി 6146 വോട്ടുകൾക്ക് മുന്നിൽ. മമത 9974 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളിന് 3828 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളായ ജാൻഗിപൂരിലും സസർഗഞ്ചിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.

നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടതിനെ തുടർന്നാണ്​ മമത സ്വന്തം മണ്ഡലമായ ഭബാനിപൂരിൽനിന്ന്​ ജനവിധി തേടിയത്​. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരാൾ മ​ന്ത്രിസ്​ഥാനത്തെത്തിയാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ്​ ചട്ടം.

21 ഘട്ടങ്ങളാണ്​ വോ​ട്ടെണ്ണൽ. തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ സുരക്ഷ കർശനമാക്കി. തെരഞ്ഞെടുപ്പിന്​ ശേഷം സംസ്​ഥാനത്ത്​ വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങൾ കണക്കിലെടുത്താണ്​ തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏ​ർപ്പെടുത്തുകയും 24 കമ്പനി കേന്ദ്ര സേനയെയും ഭവാനിപൂരിൽ വിന്യസിക്കുകയും ചെയ്​തു.

ഭബാനിപൂരിന്​ പുറമെ സംസർഗഞ്ച്​, ജാൻഗിപുർ എന്നിവിടങ്ങളിലുമാണ്​ വോ​ട്ടെടുപ്പ്​ നടന്നത്​. 57 ശതമാനമാണ്​ ഭബാനിപൂരിലെ വോട്ടിങ്​ ശതമാനം. സംസർഗഞ്ചിൽ 79ഉം ജാൻഗിപുരിൽ 77 ​ശതമാനം പേരും വോട്ട്​ രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here