പാകിസ്താനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണം.നിരവധി മോശം പരാമർശങ്ങളാണ് ഷമിക്ക് നേരെ സൈബർ ഇടങ്ങളിൽ ഉയർത്തുന്നത്. ഷമി പാകിസ്താനിലേക്ക് പോകണമെന്ന ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. മൽസരത്തിൽ ആകെ 43 റൺസാണ് ഷമി വഴങ്ങിയത്.
അതേസമയം ഷമിക്ക് പിന്തുണയുമായി നിരവധി പേരും രംഗത്തുണ്ട്. ഷമിക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ഞങ്ങൾ അവനൊപ്പം നിൽക്കുന്നുവെന്നും സെവാഗ് ട്വീറ്റ് ചെയ്തു. ”ഷമിക്കെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങൾ അവനൊപ്പം നിൽക്കുന്നു. അവനൊരു ചാമ്പ്യൻ ബൗളറാണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്‌നഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവർക്കില്ല. ഷമിക്കൊപ്പം”- ഇങ്ങനെയായിരുന്നു സെവാഗിന്റെ ട്വീറ്റ്.
Even I was part of #IndvsPak battles on the field where we have lost but never been told to go to Pakistan! I’m talking about 🇮🇳 of few years back. THIS CRAP NEEDS TO STOP. #Shami
— Irfan Pathan (@IrfanPathan) October 25, 2021
പാകിസ്താനോട് ഇതിന് മുമ്പ് പരാജയപ്പെട്ടപ്പോൾ താൻ ആ ടീമിന്റെ ഭാഗമായിരുന്നെന്നും അന്ന് തന്നോട് ആരും പാകിസ്താനിലേക്ക് പോകാൻ പറഞ്ഞില്ലെന്ന് ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. ” ഞാൻ സംസാരിക്കുന്നത് കുറച്ചു നാളുകൾ മുന്നേയുള്ള കാര്യമാണ്, പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ട പല മത്സരങ്ങളിലും ഞാൻ ഇന്ത്യൻ ടീമിലുണ്ടായിരുന്നു, അന്ന് പക്ഷേ എന്നോട് ആരും പാകിസ്താനിൽ പോകാൻ പറഞ്ഞിരുന്നില്ല, ഈ അധിക്ഷേപം അവസാനിപ്പിക്കേണ്ടതാണ്”- ഇതായിരുന്നു പത്താന്റെ ട്വീറ്റ്.