കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് രണ്ട് കോളജ് വിദ്യാർത്ഥികൾ മരിച്ചു

0
260

കൊല്ലത്ത് വൈദ്യുത ആഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം .

വാക്കനാട് കൽച്ചിറ പള്ളിയ്ക്കു സമീപം വിനോദ സഞ്ചാരത്തിന് എത്തിയ കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. 21 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി അർജുൻ, കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽവഴുതി വീണു. ഈ സമയം അടുത്ത് പൊട്ടിക്കിടന്ന കമ്പിയിൽ കയറി പിടിച്ചു. ഇതിൽ വൈദ്യുതി ഉണ്ടായിരുന്നുവെന്ന് ഇവർക്ക് അറിയില്ലായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്നു വിദ്യാർഥികൾ സുരക്ഷിതരാണ്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പരിസരവാസികളും ഓടി എത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here