കഞ്ചാവും എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പള കുബണൂർ സ്വദേശി അറസ്റ്റില്‍

0
390

ഉപ്പള: കഞ്ചാവും എം.ഡി.എം.എ. മയക്കുമരുന്നുമായി കുബനൂര്‍ സ്വദേശിയെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുബണൂരിലെ എം.എസ് അമീര്‍ എന്ന ഡിക്കി അമ്മി (48) ആണ് അറസ്റ്റിലായത്. മുട്ടത്ത് കുനിലില്‍ വെച്ച് 350 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായാണ് അമീറിനെ പിടികൂടിയത്. ആവശ്യക്കാര്‍ക്ക് മയക്കുമരുന്നു കൈ മാറാന്‍ എത്തിയതായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്ക്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജീവ്, ദിവാക്കരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.പി. മഹേഷ് കുമാര്‍, കെ.സതീഷന്‍, സുധീഷന്‍, ഹമീദ്, സബിത്ത്‌ലാല്‍, ഷിജേഷ്, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here