‘ഒരേ നാമം, ഒരേ നമ്പര്‍ പുതിയ കാലം’; ഷഹീന്‍ അഫ്രീദിയെ ഷാഹിദ് അഫ്രീദിയോട് ചേര്‍ത്തു വെച്ച് ഐ.സി.സി

0
492

ഇസ്‌ലാമാബാദ്: ക്രിക്കറ്റ് ആരാധകര്‍ എന്നും ഹൃദയത്തോട് ചേര്‍ത്തു വെച്ചിട്ടുള്ള നാമമാണ് അഫ്രീദി. ഭൂംഭൂം അഫ്രീദി എന്ന ഷാഹിദ് അഫ്രീദിയെ അത്രമേല്‍ പ്രിയമായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ക്ക്. ഇപ്പോഴിതാ. മറ്റൊരു അഫ്രീദി കൂടി ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയിരിക്കുന്നു. ഷഹീന്‍ അഫ്രീദി.

ട20യില്‍ പാകിസ്താന്‍ ഇന്ത്യന്‍ പുലികളെ വീഴ്ത്തിയെന്നൊരു ചരിത്രമെഴുതുമ്പോള്‍ അതില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടും ഷഹീന്‍ അഫ്രീദി എന്ന നാമം. ഇന്ത്യയുടെ രണ്ട് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയാണ് ഷഹീന്‍ കഴിഞ്ഞ ദിവസം കളിയിലെ താരമായത്. രോഹിത് ശര്‍മയേയും കെ.എല്‍.രാഹുലിനേയുമാണ് തുടക്കത്തില്‍ തന്നെ ഷഹീന്‍ മടക്കി അയച്ചത്.

മത്സരം തുടങ്ങുമ്പോള്‍ തന്നെ വിക്കറ്റ് കൊയ്താണ് പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്ക് ശീലം. 2019ന് ശേഷം പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വികറ്റ് വീഴ്ത്തുന്ന താരമായി മാറിയിരിക്കുകയാണ് ഷഹീന്‍.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ അഭിനന്ദങ്ങള്‍ കൊണ്ട് മൂടുകയാണ് ഈ ചെറുപ്പക്കാരനെ. ഷാഹിദ് അഫ്രീദിയുമായി ചേര്‍ത്തു വെച്ചാണ് ഐ.സി.സി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ ഷഹീനെ അഭിനന്ദിക്കുന്നത്. ‘ഒരേ നാമം, ഒരേ നമ്പര്‍ പുതിയ കാലം’- ഐ.സി.സി ട്വീറ്റ് ചെയ്യുന്നു.

പരമാവധി റണ്‍ അടിച്ചുകൂട്ടുന്ന പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനുള്ള ഷഹീന്‍ അഫ്രീദിയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ട്വന്റി20 മത്സരത്തിലെ ഏറ്റവും വലിയ പവര്‍പ്ലേ വിക്കറ്റ് വേട്ടക്കാരനായി ഷഹീന്‍ നില്‍ക്കുന്നത്.

കെ.എല്‍.രാഹുലിന്റേതായിരുന്നു 50ാം വിക്കറ്റ്. സ്‌ട്രൈക്ക് റേറ്റിലും ഷഹീനോട് താരതമ്യപ്പെടുത്താന്‍ ആരുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here