ഇന്ധനവിലയിൽ ഇന്നും വർധന; സംസ്ഥാനത്ത് ഡീസൽ വില നൂറിനടുത്തെത്തി

0
195

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി.  തിരുവനന്തപുരത്ത്  പെട്രോൾ വില  105 രൂപ 78 പൈസയാണ്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 103.80 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 20 പൈസയായി. കോഴിക്കോട്  പെട്രോൾ വില 104.02ഉം  ഡീസൽ വില 97.54ഉം ആണ് . അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇന്നലെയും വർധന ഉണ്ടായി. മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വില. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ
പറയുന്നു.

അതിനിടെ, രാജ്യത്ത് അതിരൂക്ഷമായ കൽക്കരി ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. കൽക്കരി വകുപ്പ് സെക്രട്ടറി അനിൽ കുമാർ ജെയിന്റെ നേതൃത്വത്തിൽ കൽക്കരി വ്യവസായ സംഘടനയുടെ യോഗം ചേർന്നു.  കൽക്കരി സംഭരണ ചട്ടങ്ങൾ ലളിതമാക്കാൻ യോഗം തീരുമാനിച്ചു. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തെ അടക്കം  ബാധിക്കുന്ന വിധത്തിൽ കൽക്കരി ക്ഷാമം രൂക്ഷമായതോടെയാണ് കേന്ദ്ര ഇടപെടൽ. കൽക്കരി ക്ഷാമം രൂക്ഷമായതോടെ സിമന്റ് , അലൂമിനിയം ഉത്പാദനം രാജ്യത്ത് കടുത്ത പ്രതിസന്ധിയിലായി. സിമന്റ് വിലയിൽ ഒരാഴ്ചക്കിടെ നൂറ്റമ്പത് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here