‘95% ആളുകള്‍ക്കും പെട്രോള്‍ വേണ്ട, കാറുള്ള കുറച്ചാളുകള്‍ക്ക് മാത്രമാണ് പെട്രോള്‍ വേണ്ടത്’- യു.പി മന്ത്രി

0
237

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയെ വിചിത്രമായി ന്യായീകരിച്ച് ഉത്തര്‍പ്രദേശിലെ (യു.പി) മന്ത്രി ഉപേന്ദ്ര തിവാരി. രാജ്യത്തെ കൈയിലെണ്ണാവുന്ന കുറച്ചാളുകള്‍ മാത്രമാണ് നാലുചക്ര വാഹനം ഉപയോഗിക്കുന്നതെന്നും 95% പേര്‍ക്കും പെട്രോള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിശീര്‍ഷ വരുമാനവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ പെട്രോള്‍ വില വളരെ തുച്ഛമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് 100 കോടിയിലേറെ വാക്‌സിന്‍ സൗജന്യമായാണ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 68 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെയ്യാത്തത് യോഗിയുടെ കാലത്ത് ചെയ്തുവെന്നും തിവാരി പറഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാരായതിനാല്‍ സംസ്ഥാനത്ത് എല്ലാം ശരിയായെന്നും മന്ത്രി പറഞ്ഞു.

നിരന്തരം കൂടുന്ന ഇന്ധനവിലയില്‍ ബുദ്ധിമുട്ടുകയാണ് രാജ്യം. പെട്രോളിന് രാജ്യത്ത് എല്ലായിടത്തും നൂറിന് മുകളിലാണ്. ഡീസലിനും പലയിടങ്ങളിലും നൂറു രൂപ കടന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here