തിരുവനന്തപുരം ∙ കഴിഞ്ഞ 5 വർഷത്തിനിടെ പിൻവലിച്ചത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ. മന്ത്രിമാർക്കെതിരായ 12 കേസും എംഎൽഎമാർക്കെതിരെയുള്ള 94 കേസും പിൻവലിച്ചു. ഇതിനു പുറമേ, മന്ത്രിമാരും എംഎൽഎമാരും ഒരുമിച്ചുള്ള 22 കേസുകളും. ആകെ 150 കേസുകൾ പിൻവലിക്കാനാണു സർക്കാർ ആവശ്യപ്പെട്ടതെന്നു നിയമസഭയിൽ കെ.കെ.രമയുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകി. പിൻവലിച്ചതിൽ 2007 മുതലുള്ള കേസുകളുണ്ട്.
രാഷ്ട്രീയ പാർട്ടികൾ കക്ഷികളായ കേസുകൾ പിൻവലിച്ചതിന്റെ പട്ടിക ഇങ്ങനെ: എൽഡിഎഫ്– 848, യുഡിഎഫ്– 55, ബിജെപി –15, എസ്ഡിപിഐ– 5, പിഡിപി– 2, എഎപി–1. എൽഡിഎഫും യുഡിഎഫും ഉൾപ്പെട്ട 2 കേസും എൽഡിഎഫും ബിജെപിയും ഒരുമിച്ചുൾപ്പെട്ട 2 കേസുമുണ്ട്.
മന്ത്രിമാരിൽ, വി.ശിവൻകുട്ടി ഉൾപ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്. ശിവൻകുട്ടിക്കെതിരായ 13 കേസുകൾ പിൻവലിച്ചു. തൊട്ടുപിന്നിൽ ആർ.ബിന്ദു(7)വും പിണറായി വിജയനു(6)മാണ്.