15 ഗ്രാം എം.ഡി.എം.എയുമായി ഉപ്പള​ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ

0
392

തിരുവനന്തപുരം:(mediavisionnews.in) അന്താരാഷ്​ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എയുമായി കാസർകോട്​ സ്വദേശി പിടിയിൽ. ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്​ദുൽ സമദിനെയാണ് എക്സൈസ് എൻഫോഴ്സ്മൻെറ്​ സ്ക്വാഡ്​ പട്ടം മുട്ടടയിൽനിന്ന്​ അറസ്​റ്റ്​ ചെയ്​തത്​.

സ്ക്വാഡ് സി.ഐ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണിത്​. നഗരത്തിലെ യുവാക്കൾക്ക് ലഹരി എത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ ഒരു മുഖ്യകണ്ണിയാണ് സമദെന്ന്​ എക്​സൈസ്​ വിഭാഗം പറഞ്ഞു. ബംഗളൂരുവിൽനിന്ന്​ വാങ്ങുന്ന എം.ഡി.എം.എ കാസർകോട്​, കണ്ണൂർ, വയനാട്, തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിലെ ലഹരി റാക്കറ്റിന് കൈമാറുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാർ, എസ്​. മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ രാജേഷ് കുമാർ, മണികണ്​ഠൻ നായർ, സിവിൽ എക്സൈസ് ഓഫിസർമാരായ സുബിൻ, ഷംനാദ്, വിപിൻ ബിജു, ശ്രീലാൽ അഭിഷേക്, വനിത സിവിൽ എക്സൈസ് ഓഫിസർ ഷിനിമോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here