100 കിലോ ഭാരം, ആറ് മീറ്റര്‍ നീളം; ഭീമന്‍ പാമ്പിനെ കണ്ടെത്തിയത് ജാര്‍ഖണ്ഡിലോ?

0
470

നൂറ് കിലോ ഭാരവും ആറ് മീറ്റര്‍ നീളവുമുള്ള ഭീമന്‍ പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് പാമ്പിനെ കണ്ടെത്തിയതെന്നാണ് പ്രചരിച്ചത്. രാജ്യസഭാ അംഗമായ പരിമള്‍ നഥ്വാനി ഉള്‍പ്പെടെയുള്ളവര്‍ പാമ്പിനെ കണ്ടെത്തിയത് ജാര്‍ഖണ്ഡിലാണെന്ന് വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. ഇതോടെ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഈ ഭീമന്‍ പാമ്പിനെ കണ്ടെത്തിയത് ഇന്ത്യയിലല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഡൊമിനിക്കയിലെ മഴക്കാടുകള്‍ ശുചീകരിക്കുന്നതിനിടെ ചില തൊഴിലാളികളാണ് ഈ പാമ്പിനെ കണ്ടെത്തിയതെന്നും അവിടെ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് കോടിയോളം പേരാണ് ടിക് ടോകില്‍ ഈ വീഡിയോ കണ്ടത്. മറ്റൊരു വീഡിയോയില്‍ ഇതേ പാമ്പിനെ കാറിനുള്ളിലേക്ക് മാറ്റാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്നതും കാണാം.

ധന്‍ബാദ് ജില്ലയില്‍ എവിടെനിന്നും ഇത്തരത്തില്‍ ഒരു പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പാമ്പിനെ ജെസിബി യന്ത്രം ഉപയോഗിച്ച് ഉയര്‍ത്തിയ സംഭവവും ധന്‍ബാദില്‍ എവിടെയും നടന്നിട്ടില്ലെന്ന് അവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here