തിരുവനന്തപുരം: സംസ്ഥാനത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. ആയിരം ആണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 951 പെണ്‍കുഞ്ഞുങ്ങളേയുള്ളൂവെന്നാണ് 2020ലെ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പറയുന്നത്. 2015-16ല്‍ ആയിരത്തിന് 1047 എന്നതായിരുന്നു റിപ്പോര്‍ട്ട്.
മറ്റ് ഇടപെടലുകളൊന്നും ഉണ്ടായില്ലെങ്കില്‍ പ്രകൃത്യാ ഉള്ള ആണ്‍-പെണ്‍ അനുപാതം കണക്കാക്കയിട്ടുള്ളത് 1000 ആണ്‍കുഞ്ഞുങ്ങള്‍ക്ക് 950 പെണ്‍കുഞ്ഞുങ്ങള്‍ എന്നാണ്.
ഇതില്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ നിരക്ക് ആയിരത്തിനു മുകളിലായിരുന്നു. നഗര മേഖലയില്‍ 983 പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ ഗ്രാമീണ മേഖലയില്‍ 922 ആണ്. പെണ്‍ശിശു ജനന നിരക്കില്‍ മുന്നില്‍ ആലപ്പുഴയും പിന്നില്‍ തൃശൂരുമാണ്.
പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറയുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തി നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ജില്ലകളിലെ ജനന നിരക്ക്, ബ്രാക്കറ്റില്‍ പഴയത്:
ആലപ്പുഴ: 1485 (1112), എറണാകുളം: 1034 (1246), മലപ്പുറം: 807 (936), ഇടുക്കി: 859, (1139), കണ്ണൂര്‍: 880 (1066), കാസര്‍കോട്: 984 (981), കൊല്ലം 1135 (851), കോട്ടയം: 865 (1077), പത്തനംതിട്ട: 916 (1135), തിരുവനന്തപുരം:1000 (1115), തൃശൂര്‍: 763 (1120), വയനാട്: 1003 (1241), പാലക്കാട്: 1012 (1075), കോഴിക്കോട്: 1000 (954).