വെസ്റ്റേൺ ഡോർ ഗാല്ലറി ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു

0
183

ഉപ്പള : വെസ്റ്റേൺ ഡോർ ഗ്യാലറിയുടെ രണ്ടാമത്തെ ഷോറൂം ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി.
വീടുകളിലെ ബെഡ്റൂം, ബാത്ത്റൂമിനുള്ള വിവിധയിനം ഡോറുകളുടെ മികച്ച കലവറയാണ് ഉപ്പളയ്ക്ക് വെസ്റ്റേൺ ഷോറും സമർപ്പിച്ചിട്ടുള്ളത്.ജില്ലയിലെ ഒന്നാമത്തെ ഷോറൂം മൊഗ്രാലിലാണ്.

ബെഡ്റൂം,ബാത്തറും ഡോറുകൾ,സ്റ്റീൽ ഡോർ,എഫ് ആർ പി യു, പി വി സി ഡോറുകളും,സ്റ്റീൽ വർക്കുകളും, വിൻഡോസ്,അലുമിനിയം പാർട്ടീഷൻ വർക്കുകളും മികച്ച രീതിയിൽ ചെയ്തു കൊടുക്കുന്നു .ജനങ്ങൾക്ക് ഇവർ നൽകിയ മികച്ച സർവ്വീസാണ് ജനങ്ങൾ കൂടുതൽ വെസ്റ്റേണിനെ ആശ്രയിക്കാനും,നെഞ്ചിലേറ്റാനും കൂടുതൽ ഷോറും ആരംഭിക്കാനും കാരണമായതെന്നും മാനേജ്മെന്റെ അറിയിച്ചു.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,മംഗൽപാടി പഞ്ചായത്ത് മെമ്പർ,പ്രമുഖ വ്യവസായി ഹനീഫ് ഗോൾഡ് കിംഗ്,അബ്കോ മുഹമ്മദ്, ഹമീദ് കുമ്പള,ഷരീഫ്, ആഷിഫ് മൊഗ്രാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here