വിദ്യാലയങ്ങളിലൂടെ വിതരണംചെയ്ത ഭക്ഷ്യക്കിറ്റിലെ കടലമിഠായിയിൽ പുഴു: പി.ടി.എ. പരാതി നൽകി

0
304

പൊയിനാച്ചി : പൊതുവിതരണ വകുപ്പ് സപ്ലൈകോ മുഖാന്തരം വിദ്യാലയങ്ങളിലൂടെ വിതരണംചെയ്ത ഭക്ഷ്യക്കിറ്റിലെ കടലമിഠായിയിൽ പുഴുവെന്ന് വ്യാപക പരാതി.

തെക്കിൽപ്പറമ്പ് ഗവ. യു.പി. സ്കൂളിൽ നൽകിയ കിറ്റിലെ കടലമിഠായിയിൽ പുഴുവുണ്ടെന്ന് പി.ടി.എ. കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകി.

ഇതേത്തുടർന്ന് പൊതുവിതരണ വകുപ്പ് അധികൃതർ വിദ്യാലയത്തിൽ എത്തി സാമ്പിൾ ശേഖരിച്ചു. സ്കൂളിലെ 1286 കുട്ടികൾക്ക് വിതരണംചെയ്യാൻ കിറ്റുകൾ ശനിയാഴ്ചയാണ് എത്തിച്ചത്.

തിങ്കളാഴ്ച ഇവ വിതരണംചെയ്തതിന് പിന്നാലെയാണ് പരാതി ഉയർന്നത്. കിറ്റുമായി വീട്ടിലെത്തിയ ഒരു രക്ഷിതാവ് കുട്ടികൾക്ക് കടലമിഠായി നൽകിയപ്പോഴാണ് പുഴു ആദ്യം ശ്രദ്ധയിൽപ്പെടുന്നത്.

സ്കൂളിലേക്ക് വിളിയെത്തുമ്പോഴേക്കും ഭൂരിഭാഗം കിറ്റുകളും വിതരണംചെയ്തുകഴിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here