Monday, January 27, 2025
Home Latest news രാജ്യത്ത് വാക്‌സിനേഷന്‍ 100 കോടിയിലേക്ക്, 14,623 കോവിഡ് കേസുകള്‍ കൂടി

രാജ്യത്ത് വാക്‌സിനേഷന്‍ 100 കോടിയിലേക്ക്, 14,623 കോവിഡ് കേസുകള്‍ കൂടി

0
227

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,623 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. 19,446 പേര്‍ രോഗമുക്തരായി. സജീവ രോഗികള്‍ 1,78,098 ആയി കുറഞ്ഞു. പ്രതിദിന രോഗികളില്‍ 7,643 പേരും 77 മരണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുവരെ 3,41,08,996 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,34,78,247 പേര്‍ രോഗമുക്തരായി. 4,52,651 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.15% ആണ്. സജീവ രോഗികള്‍ 0.52% ആയി കുറഞ്ഞു.

ഇതുവരെ 99,12,82,283 ഡോസ് വാക്സിന്‍ വിതരണം ചെയ്തു. 41,36,142 ഡോസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കി. രാജ്യത്തെ വാക്സിനേഷന്‍ ഇന്ന് രാത്രിയോടെ 100 കോടി ഡോസ് പിന്നിടും. രാവിലെ 9.40 വരെയുള്ള കണക്ക് പ്രകാരം 86,50,000 ഡോസ് കൂടിയാണ് ഈ ലക്ഷ്യത്തിലെത്താന്‍ ഇനി അവശേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here