കുമ്പള: മുട്ടം ഇഹ്യാഉല്‍- ഇസ് ലാം മുഹിയദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് ഭാരവാഹികള്‍ കുമ്പളയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.നബിദിനം, റാതീബ് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാനിരുന്നതിനാല്‍ ജമാഅത്ത് കമ്മിറ്റി ഭരണ സമിതിയുടെ യോഗം അനിവാര്യമായിരുന്നു.
യോഗം ചേരുന്നതിനെതിരേ ഏതാനും ആളുകളുടെ ഭീഷണി നിലനിന്നിരുന്നതിനാല്‍ കമ്മിറ്റി പൊലിസ് സംരക്ഷണം തേടിയിരുന്നു.പൊലിസ് വാഹനങ്ങളുടെ വീഡിയോയും നാട്ടുകാരിലൊരാളാടെ വിവരണവും ചേര്‍ത്ത് ജമാഅത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും പ്രദേശത്ത് ക്രമസമാധാനം തകര്‍ന്നെന്നും തരത്തിലുള്ള വാര്‍ത്തകളാണ് ചില തല്‍പ്പരകക്ഷികള്‍ വാര്‍ത്താ രൂപത്തില്‍ പ്രചരിപ്പിച്ചത്.ഇത് സാമൂഹിക താത്പര്യങ്ങള്‍ക്കും കാലങ്ങളായി നാട്ടില്‍ നിലനിന്നുപോരുന്ന സൗഹാര്‍ദ അന്തരീക്ഷത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുകയെന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ ആരോപിച്ചു. മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മഹല്ല് സംവിധാത്തെ തകര്‍ത്ത് നാട്ടില്‍ അസ്വസ്ത പടര്‍ത്തുകയും ചേരിതിരിവുണ്ടാക്കുകയുമാണ് ഇത്തരം ശക്തികളുടെ നീക്കം. മഹല്ലില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്ത പടച്ചു വിടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് സെക്രട്ടറി മഹമൂദ് ഹസൈനാര്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ മുട്ടം മഹമൂദ് ,അബ്ദുല്ല കെ.എച്ച് എന്നിവര്‍ സംബന്ധിച്ചു.