ബെഡ്റൂം തീഗോളമായി, ഉഗ്രശബ്ദത്തോടെ എ സി പൊട്ടിത്തെറിച്ച് ദമ്പതികൾ വെന്തുമരിച്ചു, തണുപ്പ് സഹിക്കാനാവാതെ മക്കൾ മുറി മാറിയതിനാൽ രക്ഷപ്പെട്ടു

0
398

മധുരൈ : ഉഗ്രശബ്ദത്തോടെ കിടപ്പുമുറിയിലെ എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരണപ്പെട്ടു. തമിഴ്നാട് മധുരൈയിലെ ആനയൂർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശക്തികണ്ണൻ, ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടമുണ്ടായത്. ശക്തികണ്ണൻ, ഭാര്യ ശുഭ. മക്കളായ കാവ്യ, കാർത്തികേയൻ എന്നിവരാണ് ഒരു മുറിയിൽ ഉറങ്ങാൻ കിടന്നത്. എന്നാൽ രാത്രിയിൽ മുറിയിൽ തണുപ്പ് കൂടുതലായതിനാൽ മക്കൾ ഇരുവരും മുറിമാറി കിടക്കുകയായിരുന്നു. ഇതിനാൽ കുട്ടികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

എസിയിൽ നിന്നും ശബ്ദം ഉയർന്നതോടെ ദമ്പതികൾ ഉണരുകയും മുറിയിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് വൻ ശബ്ദത്തോടെ എസി പൊട്ടിതെറിച്ചത്. മുറിയാകെ തീ പടരുകയും ചെയ്തു. വീടിന്റെ മുകൾ ഭാഗത്ത് നിന്നും തീജ്വാലകൾ ഉയർന്നത് കണ്ട് ഓടിക്കൂടി അയൽവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ച് ദമ്പതികളെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here