ഫോ​ട്ടോയെടുക്കാൻ​ കരഞ്ഞ കുട്ടിയെ ചേർത്തണച്ച്​ ദുബൈ ഭരണാധികാരി

0
295

ദുബൈ: കുട്ടികൾക്ക്​ ഒരോരോ ആഗ്രഹങ്ങളാണ്​. മാതാപിതാക്കൾക്ക്​ എപ്പോഴും എല്ലാമൊന്നും നേടിക്കൊടുക്കാൻ കഴിയില്ല. അതുപോലൊരു ആഗ്രഹമാണ്​ ഏഴ്​ വയസുകാരി കുസൃതിക്കുട്ടി ത​െൻറ ഉമ്മയോട്​ പങ്കുവെച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ കൂടെ ഫോ​ട്ടോയെടുക്കണമെന്നായിരുന്നു ആഗ്രഹം.

എക്​സ്​പോ നഗരിയിൽ ദൂരെ നാടി​െൻറ പ്രിയപ്പെട്ട ഭരണാധികാരിയെ കണ്ട​പ്പോഴാണ്​ കുട്ടിക്ക്​ ആഗ്രഹമുദിച്ചത്​. പക്ഷേ തിരക്കിനിടയിൽ ആ ദിവസം അദ്ദേഹത്തിന്​ അടുത്തുപോലും അവൾക്ക്​ പോകാനായില്ല. വീട്ടിലേക്ക്​ മടങ്ങു​േമ്പാൾ കാറിലിരുന്ന്​ കുഞ്ഞുമോൾ വാവിട്ട്​ കരയാൻ തുടങ്ങി. ഏ​റെ പണിപ്പെട്ടാണ്​ ഉമ്മ അവളെ സമാധാനിപ്പിച്ചത്​.

എന്നാൽ യാഥൃശ്​ചികമായി കരച്ചിലി​െൻറ വീഡിയോ പുറത്തായി. ദുബൈ ഭരണാധികാരിയുടെ ശ്രദ്ധയിലും അതെത്തി. കഴിഞ്ഞ ദിവസം എക്​സ്​പോ നഗരിയിലെത്തിയ കുട്ടിക്ക്​ അദ്ദേഹത്തിനടുത്തേക്ക്​ വരാൻ അനുവാദം ലഭിച്ചു. ദീർഘകാലത്തിന്​ ശേഷം കാണുന്ന പിതാവിനടുത്തേക്ക്​ ഓടിയടക്കും പോലെയാണ്​ ഏഴു വയസുകാരി ശൈഖ്​ മുഹമ്മദിനടുക്കലേക്ക്​ ഒടിയെത്തിയത്​. പെൺകുട്ടിയെ ചേർത്ത്​ പിടിച്ച അദ്ദേഹം ചുംബനം നൽകി കണ്ണീർ തുടക്കുകയും അവളോട്​ സംസാരിക്കുകയും ചെയ്​തത്​ വികാര നിർഭരമായ കാഴ്​ചയായിരുന്നു. തുടർന്ന്​ ഫോ​ട്ടോക്ക്​ പോസ്​ ചെയ്​ത ശേഷം, ത​െൻറ കന്തൂറയിലെ എക്​സ്​പോയുടെ ചിഹ്നമുള്ള ബാഡ്​ജ്​ സമ്മാനമായി അവളുടെ ഉടുപ്പിൽ പിൻ ചെയ്​ത്​ നൽകിയാണ്​ മടക്കിയത്​. പിന്നീട്​ പുഞ്ചിരിച്ച്​ വിജയചിഹ്നം കാണിച്ച്​ ‘ശുക്​റൻ ​ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​’ എന്ന്​ പറയുന്ന പെൺകുട്ടിയുടെ വീഡിയോയും പുറത്തുവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here