കാസര്‍കോട്: പത്താംതരം പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഷ്റഫ് എടനീര്‍, ടിഡി കബീര്‍, ഹാരിസ് ചൂരി, ഹാരിസ് തായല്‍, എംഎ നജീബ്, റഫീഖ് കേളോട്ട്, ഹാഷിം ബംബ്രാണി, റൗഫ് ബായിക്കര, ഷംസുദ്ദീന്‍ കിന്നിംഗാര്‍, മമ്മു ചാല, ഹമീദ് സിഐ, ഹനീഫ് സീതാംഗോളി, ജലീല്‍ അണങ്കൂര്‍, സിബി ലത്തീഫ്, അഷ്ഫാഖ് തുരുത്തി സംബന്ധിച്ചു.
എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിദ റാഷിദ്, ജില്ലാ ഭാരവാഹികളായ അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, അസ്ഹറുദ്ധീന്‍ മണിയനോടി, സഹദ് അംഗഡിമൊഗര്‍, നഷാത്ത് പരവനടുക്കം, ജാബിര്‍ തങ്കയം, റംഷീദ് തോയമ്മല്‍, സിദ്ദിഖ് മഞ്ചേശ്വര്‍,സലാം ബെളിഞ്ചം, അഷ്റഫ് ബോവിക്കാനം, താഹാ തങ്ങള്‍, റഹീം പള്ളം, മണ്ഡലം ഭാരവാഹികളായ സവാദ് അംഗഡിമൊഗര്‍, ഷാനിഫ് നെല്ലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, ജംഷീദ് ചിത്താരി, സൈഫുദ്ദീന്‍ തങ്ങള്‍, അക്ബര്‍ സാദാത്ത, മഷൂദ് താലിചാലം, കാദര്‍ ആലൂര്‍, നജീബ് ഹദ്ദാദ്, ജംഷീര്‍ മൊഗ്രാല്‍, ഹബീബ് തുരുത്തി, ഫസല്‍ ബേവിഞ്ച, ഷഹീന്‍ കുണിയ മാര്‍ച്ചിന് നേതൃത്വം നല്‍കി.