കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ മന്ത്രി എം.വി ഗോവിന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറി വിപിപി മുസ്തഫയെ സിബിഐ ചോദ്യം ചെയ്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് മുസ്തഫ. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി ടിപി അനന്തകൃഷ്ണനാണ് ചോദ്യം ചെയ്തത്.
ഇരട്ടക്കൊലയ്ക്ക് മുമ്പ് കല്യോട്ട് നടന്ന സിപിഎം പൊതുയോഗത്തില്‍ മുസ്തഫ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുസ്തഫയെ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രത്തില്‍ സാക്ഷിയാണ് വിപിപി മുസ്തഫ. ഡിസംബര്‍ നാലിനകം കുറ്റപത്രം സമർപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ വേഗത്തില്‍ അന്വേഷണം പൂര്ത്തിയാക്കാനുള്ള ശ്രമത്തിലാണ് സിബിഐ.