തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി വിജയ്; 59 സീറ്റില്‍ വന്‍ വിജയം നേടി ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍

0
258

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിച്ച വിജയ് ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്ക് മികച്ച വിജയം. കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, കള്ളക്കുറിച്ചി, വില്ലുപുരം, റാണിപേട്ട്, തിരുപട്ടൂര്‍, തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങള്‍ ജയിച്ചത്.

വിജയ് ഫാന്‍സിലെ 59 അംഗങ്ങളാണ് ജയിച്ചത്. ഇതില്‍ 13 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 46 പേര്‍ വലിയ മാര്‍ജിനില്‍ വിജയം സ്വന്തമാക്കി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് നേരത്തെ ആരാധകര്‍ക്ക് അനുമതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ തന്റെ ചിത്രവും കൊടിയും ഉപയോഗിച്ച് പ്രചാരണം നടത്താനും മത്സരിക്കാനുമാണ് വിജയ് അനുമതി നല്‍കിയത്.

ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളിലാണ് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബര്‍ 12 നാണ് ഫലം പുറത്തുവന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്ക് വേണം മത്സരിക്കാനെന്നും വിജയ് ആരാധകരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്രരായിട്ടാണ് ആരാധകര്‍ മത്സരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here