കേരളത്തിൽ തരം​ഗം തീർത്ത ‘പണിപാളി’ വീണ്ടും; ടീസറുമായി നീരജ് മാധവ്

0
455

ലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്(neeraj madhav). നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’(panipaali) പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു. ഇപ്പോഴിതാ റാപ്പിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നീരജ്.

പണിപാളിയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത് വിട്ടാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാട്ടിന്റെ ടീസര്‍ പങ്കുവെച്ചത്.‘ഹാപ്പി ഹാലോവീന്‍. ഹാവ് എ ലിറ്റില്‍ ടേസ്റ്റ് ഓഫ് പണിപാളി 2’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നീരജ് പണിപാളിയുടെ ആദ്യ ഭാഗവുമായെത്തിയത്. താളവും പ്രാസവും ഒപ്പിച്ച വരികളും വ്യത്യസ്തമായ അവതരണവും ഒത്തു ചേര്‍ന്ന പാട്ട് ആരാധകര്‍ ഇരുകയ്യുംം നീട്ടി ഏറ്റെടുക്കുകയായിരുന്നു. നീരജ് തന്നെയായിരുന്നു പാട്ടിന്റെ വരികളൊരുക്കിയതും പാടിയതും. റിബിന്‍ റിച്ചാര്‍ഡ് ആണ് പാട്ടിന്റെ മാസ്റ്ററിങ് നിര്‍വഹിച്ചിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here