തിരുവനന്തപുരം∙ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല എ.എ.റഹിമിന്. മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് റഹിം ആ സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ന് ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയാണ് റഹിമിനെ തിരഞ്ഞെടുത്തത്.
മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്. ദേശീയ തലത്തിലേക്കു കേരളത്തിൽനിന്നുള്ള യുവ നേതാക്കൾ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവർത്തന മേഖല മാറ്റുന്നത്. റഹിം ദേശീയ അധ്യക്ഷനായാൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാകും.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രഡിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിഅംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹിം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കല നിയോജക മണ്ഡലത്തിൽ വർക്കല കഹാറിനെതിരെ മത്സരിച്ചു പരാജയപ്പെട്ടു.