ഉപ്പള: അപകട ഭീഷണി ഉയര്‍ത്തിയ, ഉപ്പള പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ നന്നാക്കിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. റോഡു വികസനത്തിന്റെ ഭാഗമായാണ് പാലത്തിന് ദൃഢതയുള്ള ഇരുമ്പു കൈവരികള്‍ സ്ഥാപിച്ചത്. വാഹനങ്ങളിടിച്ച് പ്രസ്തുത പാലത്തിന്റെ കൈവരി തകര്‍ന്നത് വാര്‍ത്തയായിരുന്നു. നാട്ടുകാരും കൈവരി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് കൈവരികള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായത്. ഇന്നലെ ഉച്ചയോടെ പാലത്തിലെത്തിയ അധികൃതര്‍ നിലവിലെ കൈവരികള്‍ പൊളി ച്ചു നീക്കി പുതിയത് സ്ഥാപിക്കുകയായിരുന്നു. എന്തായാലും പാലത്തില്‍ അപകട ഭീഷണിയൊഴിഞ്ഞത് നാട്ടുകാര്‍ക്ക് ആശ്വാസമായിട്ടുണ്ട്.