തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു. ശക്തമായ മഴ സാധ്യത മുന്നില്‍ കണ്ട് 11 ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റം. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. ബാക്കിയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.
നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം വലിയ ആശങ്കയാണ് ഒഴിഞ്ഞിരിക്കുന്നത്.
ഇന്നും നാളെയും ശക്തമായ കാറ്റോട് കൂടിയ വലിയ മഴയുണ്ടാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് വലിയ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. എന്‍ ഡി ആര്‍ എഫ് സംഘമടക്കം രക്ഷാപ്രവര്‍ത്തകരെ വലിയ തോതില്‍ വിന്യസിച്ചിരുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴുപ്പിക്കല്‍ തുടങ്ങിയിരുന്നു. പല ജില്ലകളിലും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.