കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കർഷകർ കൊല്ലപ്പെട്ട ലഖിംപൂരിൽ എത്താൻ ശ്രമിച്ച പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹർഗണിൽ വെച്ചാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്.
‘ഇത് കര്‍ഷകരുടെ രാജ്യമാണ് അല്ലാതെ ബിജെപിയുടേതല്ല. ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിലൂടെ ഞാന്‍ ഒരു കുറ്റവും ചെയ്യുന്നില്ല. പിന്നെ എന്തിന് എന്നെ തടയുന്നു’ എന്നാണ് പ്രിയങ്ക നേരത്തെ ചോദിച്ചത്.
പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ബി ശ്രീനിവാസ് ആണ് ട്വീറ്റിലൂടെ അറിയിച്ചത്- “ഒടുവിലത് സംഭവിച്ചു. ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചതുതന്നെ.. മഹാത്മാഗാന്ധിയുടെ ജനാധിപത്യ രാജ്യത്തില്‍, ഗോഡ്സെയുടെ ആരാധകരുള്ള രാജ്യത്തില്‍ കനത്ത മഴയോടും പൊലീസ് സേനയോടും പോരാടി, ഞങ്ങളുടെ നേതാവ് കര്‍ഷകരെ കാണാൻ പോകുന്നു. ഹർഗണിൽ നിന്ന് പ്രിയങ്കജിയെ അറസ്റ്റ് ചെയ്തു. ഇത് പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്. കര്‍ഷക ഐക്യം സിന്ദാബാദ്”.
महासचिव @priyankagandhi जी सीतापुर के सिधौली पहुंच चुकी हैं
सड़क पर ट्रक लगाकर कार्यकर्ताओं और मीडिया को पुलिस रोक रही है#लखीमपुर_खीरी_नरसंहार #किसान_हत्यारी_भाजपासरकार
— UP Congress (@INCUttarPradesh) October 3, 2021