ഇന്ത്യയില്‍ പെട്രോളിന് വില കത്തിപ്പടരുമ്പോഴും ഈ കത്തലൊന്നും ബാധിക്കാത്ത ചില രാജ്യങ്ങളുമുണ്ടെന്ന കാര്യം അറിയാമോ? അതായത് ഇന്ത്യയിലെ അഞ്ച് രൂപയിലും കുറഞ്ഞ വിലയില്‍ പെട്രോള്‍ വില്‍ക്കുന്ന രാജ്യങ്ങള്‍?
എന്നാല്‍ അങ്ങനെയുമുണ്ട് ചില രാജ്യങ്ങള്‍. ഇതില്‍ ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ വില്‍ക്കുന്ന രാജ്യമാണ് വെനസ്വല. കഷ്ടിച്ച് 0.02 ഡോളറാണ് ഇവിടെ പെട്രോളിന് വില. അതായത് ഇന്ത്യന്‍ രൂപ 1.50. ഇത് വെനസ്വലയുടെ മാത്രം കാര്യമല്ല. ഇന്ത്യയിലെ 10 രൂപയ്ക്ക് താഴെ പെട്രോളിന് ഈടാക്കുന്ന രാജ്യങ്ങള്‍ വേറെയുമുണ്ട്. ഇറാനില്‍ 4.51 ഇന്ത്യന്‍ രൂപയാണ് പെട്രോളിന്റെ വില. സിറിയയില്‍ ഇത് 17 രൂപയും.
കുവൈറ്റിലും കസഖിസ്ഥാനിലും നൈജീരിയയിലുമെല്ലാം നാല്പത് രൂപയാണ് പെട്രോളിന് ഈടാക്കുന്നത്. പാക്കിസ്ഥാനില്‍ 74 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. നേപ്പാളില്‍ ഇന്ത്യയുടെ റേഞ്ചാണ് പെട്രോള്‍ വിലയ്ക്ക്-104 രൂപ.ഇന്ത്യയില്‍ നൂറ് രൂപയില്‍ താഴെ പെട്രോള്‍ ലഭ്യമാകുന്ന ഏക സ്ഥലമാണ് കേന്ദ്രഭരണപ്രദേശമായ ദമാന്‍. ഡീസലും ഏറ്റവും കുറഞ്ഞ വിലയിലാണ് ഇവിടെ വില്‍ക്കുന്നത്. ഭോപ്പാലിലാണ് പെട്രോളിന് ഏറ്റവുമധികം വില. 117 രൂപയ്ക്കാണ് ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റു പോകുന്നത്.