കോവിഡ് മരണം: തുടർനടപടികൾക്ക് അപേക്ഷ നൽകേണ്ടത് ഇങ്ങനെ..

0
225

കാസർകോട് ∙ ജില്ലയിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾക്കുമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ(ആരോഗ്യം) അറിയിച്ചു. പൊതുജനങ്ങൾ  കോവിഡ് മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപക്ഷേ, രേഖകളിലെ തിരുത്തൽ, പരാതി എന്നിവക്കായി ഓൺലൈൻ മുഖേന ജില്ലാ കലക്ടർ ചെയർപഴ്സനായ സമിതിക്കാണു സമർപ്പിക്കേണ്ടത്. covid19.kerala.gov.in/death info എന്ന ലിങ്കിൽ മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അപേക്ഷ സമർപ്പിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിക്കണം.

മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുകൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണത്തിന്റെ കണക്കിൽ ഉണ്ടോ എന്ന് പരിശോധിക്കാം.ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കലക്ടർക്കു നൽകാം. ദുരന്ത നിവാരണ വകുപ്പിന്റെ മാർഗനിർദേശ പ്രകാരം അപേക്ഷ നൽകണം. മരിച്ചയാളുടെ പേര് പട്ടികയിൽ ഇല്ലെങ്കിലോ പേരിൽ തിരുത്തുണ്ടെങ്കിലോ വെബ്സൈറ്റിലെ അപ്പീൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്പീൽ നൽകാം .ഇതിന്റെ കാരണം വ്യക്തമാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here