അമേരിക്കയിൽ രണ്ടു പേരുടെ മരണത്തിനും, നിരവധി പേരുടെ രോഗത്തിനും കാരണമായത് ഇന്ത്യൻ നിർമ്മിത റൂം സ്‌പ്രേ, നിങ്ങൾ ഇത് ഉപയോഗിക്കുന്നുണ്ടോ ?

0
332

ന്യൂയോർക്ക്: യു എസിൽ ബാക്ടീരിയൻ ബാധയെത്തുടർന്ന് അപൂർവ്വ രോഗം പിടിപെട്ട നാലുപേരിൽ രണ്ട് പേർ മരിച്ചു. ഇന്ത്യൻ നിർമ്മിത ഹോംസ് ആൻഡ് ഗാർഡൻസ് റൂം സ്‌പ്രേയിൽ നിന്നാണ് ബാക്ടീരിയൻ ബാധയുണ്ടായതെന്ന് യു.എസ്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറഞ്ഞു. മാർച്ചിൽ കാൻസാസിലാണ് ആദ്യ രോഗി മരിച്ചത്. ജോർജിയയിൽ രോഗബാധിതനായ വ്യക്തിയുടെ വീട്ടിൽ നിന്ന് ഇതേ റൂം സ്‌പ്രേ കണ്ടെത്തിയിരുന്നു.

യു.എസിലെ ജോർജിയ, കൻസാസ്, ടെക്സസ്, മിന്നെസോട്ട സംസ്ഥാനങ്ങളിൽ ഒരു വർഷത്തിനിടെ ചുമ, ശ്വാസതടസം, ബലഹീനത, ക്ഷീണം,ചർദ്ദിൽ എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ട് നാലുപേരിൽ അപൂർവ്വ രേഗം പിടിപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ’ബർകോൾഡേരിയ സ്യൂഡോമെല്ലി’ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന മെലിയോയിഡോസിസ് രോഗമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

room-spray

തായ്‌ലന്റ ,മലേഷ്യ, സിംഗപ്പൂർ,വടക്കൻ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇത് മണ്ണിലും മലിനമായ വെള്ളത്തിലും കാണപ്പെടുന്നു. ഇതേ ബാക്ടീരിയ പെർഫ്യൂമിലുമുണ്ടായിരുന്നു. വാൾമാർട്ടിന്റെ 55 കടകൾ വഴി ഈ പെർഫ്യൂം വിറ്റിരുന്നു. കഴിഞ്ഞ ജൂണിൽ സി ഡി സി അലർട്ട് പ്രഖ്യാപിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുമ്പോഴേക്കും നാലു പേർ രോഗികളാകുകയും രണ്ടു പേർ മരിക്കുകയും ചെയ്‌തു. പ്രമുഖ ഓൺലൈൻ സൈറ്റിലുടെ റൂം സ്പ്രേ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here