തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളില്‍ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലാണ്. ഈ വാര്‍ഡുകളില്‍ 692 എണ്ണം നഗര പ്രദേശങ്ങളിലും 3416 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ചുള്ള കണക്ക്
തൃശൂര്‍ 3832
എറണാകുളം 3611
കോഴിക്കോട് 3058
തിരുവനന്തപുരം 2900
കൊല്ലം 2717
മലപ്പുറം 2580
പാലക്കാട് 2288
കോട്ടയം 2214
ആലപ്പുഴ 1645
കണ്ണൂര്‍ 1433
ഇടുക്കി 1333
പത്തനംതിട്ട 1181
വയനാട് 894
കാസര്‍കോട് 510
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര് സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 28,617 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 1259 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,579 പേര് രോഗമുക്തി നേടി.
നെഗറ്റീവ് ആയവർ, ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 1646
കൊല്ലം 2077
പത്തനംതിട്ട 1191
ആലപ്പുഴ 1966
കോട്ടയം 2198
ഇടുക്കി 907
എറണാകുളം 2648
തൃശൂര്‍ 2698
പാലക്കാട് 2267
മലപ്പുറം 3019
കോഴിക്കോട് 3265
വയനാട് 1222
കണ്ണൂര്‍ 2003
കാസര്‍കോട് 472
ഇതോടെ 2,39,480 പേരാണു രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,21,456 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,08,228 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,75,411 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 32,817 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2587 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.