സംസ്ഥാനത്ത് ഇന്ന് 19,325 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
237

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,28,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,189 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,894 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1920 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,80,842 കോവിഡ് കേസുകളില്‍, 13.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1038 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂര്‍ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂര്‍ 1272, കാസര്‍ഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,83,963 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here