ഷിറിയ പുഴയിൽ ഒളയം, പി.കെ.നഗർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്ത് പിടികൂടി

0
313

കുമ്പള : ഷിറിയ പുഴയിൽ ഒളയം, പി.കെ.നഗർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്ത് കുമ്പള പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഒളയം കടവിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ട് മണൽ കടത്ത് വള്ളങ്ങൾ പിടികൂടിയത്. പോലീസുകാർ പുഴയിലിറങ്ങി തോണി പിടികൂടി കരയ്ക്കെത്തിച്ചു.

തോണികൾ ജെ.സി.ബി. ഉപയോഗിച്ച് തകർത്തു. കടൽക്കരയിൽനിന്ന് തോണിയിൽ പൂഴി നിറച്ച് കടവുകളിലെത്തിച്ച് വില്പനയാണ് പ്രദേശത്ത് നടന്നിരുന്നത്.

കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. മാരായ കെ.പി.വി.രാജീവൻ, അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, വിനീത്, കാശിഫ് മിൻഹാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണൽ കടത്ത് പിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here