റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ തിരിച്ചെത്തണം, അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവേശന വിലക്ക്; മുന്നറിയിപ്പുമായി സൗദി

0
324

റിയാദ്; റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തണമെന്ന് പ്രവാസികളോട് സൗദി പാസ്‍പോർട്ട് വിഭാഗം. തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകി. എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല.

വിദേശത്ത് ആയിരിക്കുമ്പോൾ റീഎൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നും പാസ്‍പോർട്ട് വിഭാഗം വ്യക്തമാക്കി. എക്സിറ്റ്, റീഎൻട്രി വിസയുടെ കാലാവധി സൗദിയിൽ നിന്ന് പുറത്തുകടക്കുന്ന തീയതി മുതലാണ് കണക്കാക്കുന്നത്. സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത വീട്ടുജോലിക്കാരുടെ റീഎൻട്രി വിസയുടെ കാലാവധി കഴിഞ്ഞു ആറ് മാസത്തിന് ശേഷം പാസ്‍പോർട്ട് വിഭാഗത്തിന്റെ അബ്ഷിർ പോർട്ടലിൽ നിന്ന് ഓട്ടോമാറ്റിക്ക് ആയി തന്നെ നീക്കം ചെയ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here