മഞ്ചേശ്വരം മജിർപള്ളത്ത് പണമിടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേര്‍ അറസ്റ്റില്‍

0
379

മഞ്ചേശ്വരം: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മജിര്‍പ്പള്ളത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു സംഘം കര്‍ണാടക പൊലീസിന് കൈമാറിയതായി വിവരം. അതേസമയം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

കര്‍ണാടക സ്വദേശികളായ യഹ്‌യ, ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ രാത്രി 7മണിയോടെയാണ് മജിര്‍പ്പള്ളത്തെ സവാദി(28)നെ കാറില്‍ എത്തിയ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മംഗളൂരു ബന്തര്‍ പൊലീസിന് കൈമാറിയതായാണ് വിവരം. സവാദിനെതിരെ പണമിടപാടുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കേസ് നിലവിലുണ്ടെന്നും ഈ സംഭവത്തില്‍ സവാദിനെ തട്ടിക്കൊണ്ടുപോയി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് മഞ്ചേശ്വരം പൊലീസിന് ലഭിച്ച വിവരം. രണ്ട്‌പേരെ രാത്രി 10 മണിയോടെയാണ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here