പൊലീസിന്റെ ‘എടാ, എടീ’ വിളിയിൽ വിടാതെ കോടതി, രണ്ടാഴ്ചയ്ക്കകം സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഡി ജി പിക്ക് നിർദ്ദേശം

0
415

കൊച്ചി: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഡി.ജി.പി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തൃശൂർ ചേർപ്പ് സ്വദേശിയായ വ്യാപാരി ജെ.എസ്. അനിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോൾ ‘എടാ, എടീ’ വിളികൾ പൊലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഹർജി തീർപ്പാക്കിയാണ് ഡി.ജി.പിക്ക് നിർദ്ദേശം നൽകിയത്.

ബാബു സിദ്ദിഖ് കേസിലെ ഹൈക്കോടതി വിധിയെത്തുടർന്ന് പൊലീസ് സേനയിലുള്ളവർ ജനങ്ങളോടു മാന്യമായി പെരുമാറണമെന്ന് 2018 നവംബർ 30 ന് ഡി.ജി.പി സർക്കുലർ ഇറക്കിയിരുന്നു. നടപടിയെ അഭിനന്ദിക്കുന്നെങ്കിലും മൂന്നു വർഷം പിന്നിടുമ്പോഴും പൊലീസ് മോശമായി പെരുമാറിയെന്ന നിരവധി പരാതികൾ കോടതിയിലെത്തുന്നുണ്ട്. ചേർപ്പ് എസ്.ഐ തന്റെ കടയിൽ വന്ന് മോശമായി പെരുമാറിയെന്നായിരുന്നു ഹർജിക്കാരന്റെ പരാതി. സ്വീകരിച്ച നടപടി വ്യക്തമാക്കി സർക്കാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്.

‘എടാ, വിളി കൊളോണിയൽ കാലത്തേത്: ഹൈക്കോടതി

* എടാ, എടീ, നീ എന്നൊക്കെ പൊലീസ് സേനാംഗങ്ങൾ സ്ഥിരമായി വിളിക്കാറുണ്ട്. കൊളോണിയൽ കാലത്തെ കീഴടക്കൽ തന്ത്രങ്ങളുടെ അവശേഷിപ്പാണിത്. 21 ാം നൂറ്റാണ്ടിൽ ഇത്തരം പെരുമാറ്റത്തിന് പ്രസക്തിയില്ല.

* പൊതുജന സുരക്ഷ മുൻനിറുത്തി കൊവിഡ് നിയന്ത്രണം നടപ്പാക്കുമ്പോൾ പോലും ഇത്തരം പെരുമാറ്റമുണ്ടായെന്ന്

പരാതികളുണ്ട്. പരാതികൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നതിനാൽ പലപ്പോഴും തെളിയിക്കാൻ കഴിയില്ല.

* പൊതുജനത്തിനെതിരെ പൊലീസ് മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് ഭരണഘടനയുടെ മനഃസാക്ഷിക്കും ജനാധിപത്യത്തിനുമെതിരാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here