ജില്ലയ്ക്ക് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

0
180

കാസർകോട് ∙ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ കുറയുന്നതു ആശ്വാസമേകുന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  ഇന്നലെ 263 ആണ്. 495 പേർ നെഗറ്റീവ് ആയി. വീടുകളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 3364 ആണ്.  ഇതുവരെ മരിച്ചവരുടെ എണ്ണം 510 ആണു. 14972 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

131411 കോവിഡ് ബാധിതരിൽ മുക്തി നേടിയത് 126970 പേരാണു. 1300 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. കോവിഡ് ബാധിതർ ഏറെയുള്ളത് മടിക്കൈയിലും കുറവ് ബെള്ളൂർ പഞ്ചായത്തിലുമാണു. ജില്ലയിൽ നിലവിലുള്ള 3364 കോവിഡ് ബാധിതരിൽ 233 പേർ  മടിക്കൈ പഞ്ചായത്തിലാണു. ബൈള്ളൂരിൽ 9 പേർ മാത്രമാണുള്ളത്. നൂറിലേറെ കോവിഡ് ബാധിതർ ഉള്ള തദ്ദേശ സ്ഥാപനങ്ങളും നിലവിലുള്ള പോസിറ്റീവ് കേസുകളും.

നീലേശ്വരം 213, കാഞ്ഞങ്ങാട് നഗരസഭ–191, കോടോം ബേളൂർ 178, പുല്ലുർ–പെരിയ 169, കിനാനൂർ–കരിന്തളം–144,കയ്യൂർ–ചീമേനി 139, തൃക്കരിപ്പൂർ 130, അജാനൂർ 122,പള്ളിക്കര 103, പിലിക്കോട് 101,കള്ളാർ 100. 50–ൽ താഴെ കോവിഡ് ബാധിതരുള്ള തദ്ദേശ സ്ഥാപനങ്ങളും പോസിറ്റീവ് കേസുകളും. എൻമകജെ 9. കുമ്പഡാജെ 11,മീഞ്ച 12, പൈവളികെ 13,ദേലംപാടി 19, മഞ്ചേശ്വരം 21,

പുത്തിഗെ 23,മൊഗ്രാൽപുത്തുർ 24, കാറഡുക്ക 26, വോർക്കാടി 29, മംഗൽപാടി 35, വലിയപറമ്പ 40, ബദിയടുക്ക 41, കുമ്പള 49. കോവിഡ് ടിപിആറിൽ മുന്നിൽ ബളാൽ പഞ്ചായത്തിൽ. ഇവിടെ ഇന്നലെ നടന്ന പരിശോധനയിൽ ടിപിആർ 25.0 ആണ്. ടിപിആർ 10നു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങൾ.കിനാനൂർ–കരിന്തളം 14.5, കയ്യൂർ–ചീമേനി 20.2,ഈസ്റ്റ് ഏളേരി 19.3,ബെള്ളൂർ 16.7,മടിക്കൈ 11.3, മുളിയാർ 13.0,പനത്തടി 10.8,പിലിക്കോട് 14.0,വെസ്റ്റ് ഏളേരി 12.2,ദേലംപാടി 10.3.

LEAVE A REPLY

Please enter your comment!
Please enter your name here