റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എയര്‍ടെല്‍ ലിമിറ്റഡുമായി ഒരു സ്‌പെക്ട്രം വ്യാപാര കരാര്‍ ഒപ്പിട്ടതായി പ്രഖ്യാപിച്ചു. ‘ആന്ധ്രയിലെ (2-3.75 മെഗാഹെര്‍ട്‌സ്), ഡല്‍ഹി (2-1.25 മെഗാഹെര്‍ട്‌സ്), മുംബൈ (2-2.5 മെഗാഹെര്‍ട്‌സ്) സര്‍ക്കിളുകളില്‍ സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് സ്‌പെക്ട്രം ട്രേഡിങ്ങിലൂടെ നേടിയെടുത്തത്. പ്രഖ്യാപനമനുസരിച്ച് ഭാരതി എയര്‍ടെല്ലിന് മൊത്തം 1,183.3 കോടി രൂപ (നികുതി ഉള്‍പ്പെടെ) രൂപയാണ് നല്‍കുന്നത്. നിലവിലെ മൊത്തം മൂല്യം 469.3 കോടി രൂപയാണ്.
സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശത്തിന്റെ ഈ വ്യാപാരം നേടികൊണ്ട് ജിയോ മുംബൈ സര്‍ക്കിളില്‍ 2-15 മെഗാഹെര്‍ട്‌സ് 800 മെഗാഹെര്‍ട്‌സ് ബാന്‍ഡ് സ്‌പെക്ട്രവും ആന്ധ്രാപ്രദേശ്, ഡല്‍ഹി സര്‍ക്കിളുകളില്‍ 2-10 മെഗാഹെര്‍ട്‌സ് വീതവും സ്വന്തമാക്കി. അതുവഴി മികച്ച നെറ്റ്‌വര്‍ക്ക് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.
ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഏറ്റവും പുതിയ 4 ജി എല്‍ടിഇ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകോത്തര ഓള്‍ഐപി ഡാറ്റ പ്രൂഫ് നെറ്റ്‌വര്‍ക്ക് നിര്‍മ്മിക്കുകയാണ്. ഇത് ഒരു മൊബൈല്‍ വീഡിയോ നെറ്റ്‌വര്‍ക്കായി വിഭാവനം ചെയ്ത ഒരേയൊരു നെറ്റ്‌വര്‍ക്കാണ്, കൂടാതെ വോയ്‌സ് ഓവര്‍ എല്‍ടിഇ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു. ഇത് ഭാവിയില്‍ 5ജി, 6ജി, കൂടാതെ അതിനുമുകളിലേക്ക് പുരോഗമിക്കുമ്പോള്‍ കൂടുതല്‍ ഡാറ്റ പിന്തുണയ്ക്കാനായി വേഗത്തില്‍ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.