കര്‍ണാടക അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിച്ച് ഉദ്യോഗസ്ഥര്‍

0
243

ബംഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ കൃഷി ആവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിച്ച് ഉദ്യോഗസ്ഥര്‍. കര്‍ണാടകയിലെ ബാവലി ചെക്ക്‌പോസ്റ്റിലാണ് കര്‍ഷകര്‍ക്കെതിരെയുള്ള വിചിത്ര നടപടി. കര്‍ണാടകയിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വോട്ട് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് സീല്‍ പതിക്കുന്നത്.

കര്‍ണാടകയുടെ നടപടിക്കെതിരെ മാനന്തവാടി എം.എല്‍.എ. ഓ.ആര്‍. കേളു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതേസമയം, കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും 7 ദിവസത്തെ ക്വാറന്റീന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. രണ്ട് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിതരാകുന്ന വിദ്യാഭ്യാസ, തൊഴില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here