ലഖ്‌നൗ: ബി.ജെ.പി അധികാരത്തില്‍ വന്നത് മുതല്‍ രാജ്യത്തെ മതേതരത്വം ദുര്‍ബലമായെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” എന്നുതൊട്ടാണോ ബി.ജെ.പി അധികാരത്തില്‍ വന്നത് അന്നുതൊട്ട് രാജ്യത്തെ മതേതരത്വം ദുര്‍ബലമായി,” ഉവൈസി പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയേയും ബി.എസ്.പിയേയും അദ്ദേഹം വിമര്‍ശിച്ചു. സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും യു.എ.പി.എ നിയമത്തെ എതിര്‍ക്കുന്നില്ലെന്നും സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
” ബി.എസ്.പിയും എസ്.പിയും യു.എ.പി.എ എതിര്‍ക്കുന്നില്ല. വിചാരണ പോലുമില്ലാതെ യുവാക്കളെ യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉവൈസി യു.പിയില്‍ എത്തിയത്. മൂന്ന് ദിവസമാണ് അദ്ദേഹം യു.പിയില്‍ ഉണ്ടാവുക.
യു.പി തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ എ.ഐ.എം.ഐ.എം മത്സരിക്കുമെന്നാണ് ഉവൈസി പറഞ്ഞിരിക്കുന്നത്.