ഇന്ത്യയിൽ ദിവസേനയുള്ള കൊവിഡ് രോഗികൾ കുറയുമ്പോഴും ആശങ്കയായി കേരളം, രാജ്യത്തെ 85 ശതമാനം പുതിയ കേസുകളും സംസ്ഥാനത്ത്

0
272

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 31222 പേർക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇന്നലെ റിപ്പോർട്ട് ചെയ്തതിനെകാളും 19.8 ശതമാനം കുറവാണ് പുതിയ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 42942 പേർ രോഗമുക്തി നേടിയപ്പോൾ 290 പേർ മരണമടഞ്ഞു. ഇതോടെ ഇന്ത്യയിലെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 3,92,864 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 15,26,056 പേരുടെ സാംപിളുകൾ രാജ്യത്ത് പരിശോധനയ്ക്കു വിധേയമാക്കി.

എന്നാൽ കേരളത്തിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 26,701 പേർക്കാണ് കേരളത്തിൽ മാത്രം പുതുതായി രോഗം പിടിപെട്ടത്. ഇത് രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ 85.52 ശതമാനത്തോളം വരും. എന്നാൽ കേരളത്തിലെ മരണനിരക്ക് ദേശീയ ശരാശരിയുമായി നോക്കുമ്പോൾ കുറവാണ്.

അതേസമയം ഉത്തർപ്രദേശ് കൊവിഡ് വാക്സിന്റെ എട്ട് ലക്ഷം ഡോസുകൾ ഇതിനോടകം നൽകികഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 31.67 ലക്ഷം ഡോസുകളാണ് ഉത്ത‌ർപ്രദേശ് നൽകിയത്. 1.03 ലക്ഷം ഡോസുകൾ നൽകിയ ലക്നൗവാണ് ഏറ്റവും കൂടുതൽ ഡോസുകൾ നൽകിയ ജില്ലകളിൽ മുന്നിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here