സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു; ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വരുന്ന വിധം ക്ലാസുകള്‍

0
229

തിരുവനന്തപുരം: കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കുട്ടികള്‍ വീതം ക്ലാസിലെത്തുന്ന രീതിയില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

‘എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കാത്തത് മൂലം നേരിട്ടിരുന്ന പരിമിതികളും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യാന്‍ സാധിക്കാതിരുന്നതുമെല്ലാം ഇതോടെ പരിഹരിക്കപ്പെടും,’ മന്ത്രി പറഞ്ഞു.

വീടുകളില്‍ തന്നെ കഴിയുന്നത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കുന്നതെന്നും ഇതു കൂടി മനസിലാക്കതിയാണ് തീരുമാനമെന്നും ഇവര്‍ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here