വിവിധ നൂതന പരിപാടികളുമായി കർണാടകയിലെ ബ്യാരീസ്

0
296

കുമ്പള: ഈ അധ്യയന വർഷത്തിൽ വിവിധ നൂതന പാഠ്യ പാഠ്യേതര പരിപാടികളുമായി കർണാടകയിലെ ബ്യാരീസ് സ്ഥാപനങ്ങൾ.
ഈ അധ്യയന വർഷം അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും നൂതനമായ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് മംഗളൂരുവിലെ ബ്യാരീസ് എൻവയറോ-ആർക്കിറ്റക്ചർ ഡിസൈൻ സ്കൂൾ പ്രിൻസിപ്പാൾ അശോക് എൽപി മെൻഡോൻസ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഈ മാസം 26 ന് കൊണാജെയിലെ മാംഗളൂർ യൂനിവേഴ്സിറ്റി പരിസരത്തു നിന്നും ബ്യാരീസ് നോളജ് ക്യാംപസിലേക്ക് ബ്യാരീസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയും മറ്റു വിദ്യാർത്ഥികളെയും പ്രമുഖരെയും പങ്കെടുപ്പിച്ചു കൊണ്ട് ‘ഗ്രീൻ വാക്കത്തോൺ’ സംഘടിപ്പിക്കും. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന നാടിന് പ്രകൃതി സൗഹൃദ വികസനം എന്ന സന്ദേശം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് പ്രകൃതി ശുചീകരണ ഹരിതവണൽക്കര ബോധവൽക്കരണവും നടത്തും.

ഒക്ടോബർ 9ന് ഗ്രാജുവേഷൻ ഡേ സംഘടിപ്പിക്കും. നിരവധി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരും ഉദ്യോഗസ്ഥരും സംബന്ധിക്കും. ഡിസംബർ 2, 3, 4 തീയ്യതികളിൽ മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം ‘സർഫ് പ്രോഗ്രാം’ സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here