രാജ്യത്തെ എല്ലാ വീടുകളിലും ഒരു ആർഎസ്എസ് പ്രവർത്തകൻ ; നിർദ്ദേശവുമായി മോഹൻ ഭാഗവത്

0
303

ആർഎസ്എസ് 2025 ൽ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ ഓരോ വീട്ടിലും ഓരോ പ്രവർത്തകൻ ഉണ്ടാകണമെന്നതാണ് ലക്ഷ്യമെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. നാല് വർഷത്തിനുള്ളിൽ സ്വയംസേവകർ എല്ലാ ഗ്രാമങ്ങളിലും ശാഖകൾ വിപുലീകരിച്ച് ഓരോ വീടുകളിലും പ്രവർത്തകർ ഉണ്ടാകാൻ എല്ലാവരും കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ജാർഖണ്ഡിലെ സംഘടനയുടെ പ്രവർത്തനം വിലയിരുത്താൻ ധൻബാദിലെത്തിയ അദ്ദേഹം ജാർഖണ്ഡിലെയും ബീഹാറിലെയും മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആർഎസ്എസ് പ്രവർത്തകരുടെ ജീവിതം രാഷ്ട്രനിർമ്മാണത്തിനായി അർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നും നാളെയും അദ്ദേഹം സംസ്ഥാനത്തെ നൂറ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും .രാജ്യത്തെ എല്ലാ ജനങ്ങളെയും ഹിന്ദുക്കളായാണ് കാണുന്നതെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here