മഞ്ചേശ്വരത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല :എകെഎം അഷ്റഫ് എംഎൽഎ

0
320

മഞ്ചേശ്വരം: കർണാടക അതിർത്തി കേന്ദ്രീകരിച്ചുള്ള ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മോഡൽ അക്രമങ്ങൾ വെച്ച് പൊറുപ്പിക്കൻ ആവില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു.

ഈ അക്രമങ്ങളുടെ ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം എന്മകളെ ചവർകാട് കഴിഞ്ഞ ദിവസം നടന്നത് ഇതിൽ കുറ്റക്കാരായ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗൂഢാലോചനയിൽ പങ്കാളികളായവരെ പുറത്ത് കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ വന്ന് തല്ലിത്തകത്തു കർണാടകയിലെ ഭരണ സ്വാധീനം ഉപയോഗിച്ച് തിരിച്ച് കേസ് എടുക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here