ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു

0
490

ഉപ്പള: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള നയാബസാര്‍ ചെറുഗോളിയിലെ രവീന്ദ്രന്‍-ശാരദ ദമ്പതികളുടെ മകന്‍ സച്ചിന്‍ (28) ആണ് മരിച്ചത്. നാലിന് രാത്രി ഏഴ് മണിയോടെ നായിക്കാപ്പില്‍ വെച്ചായിരുന്നു അപകടം. സച്ചിന്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സച്ചിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുമ്പളയിലെ മുത്തൂറ്റ് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here