ഫാത്തിമ തഹ്‌ലിയയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി; ആലോചിക്കാൻ പോലുമാവില്ലെന്ന് മറുപടി

0
2990

കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കപ്പെട്ട ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം. സുരേഷ് ഗോപി എം.പിയാണ് ഫോണിൽ വിളിച്ച് ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.

ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലെന്ന് ഫാത്തിമ മറുപടി നൽകി.

എം.എസ്​.എഫ്​ സംസ്​ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്‍റ്​ പി​.കെ നവാസ്​ അശ്ലീല പരാമർശം നടത്തിയെന്ന്​ കാണിച്ച് പരാതി നൽകിയ​ ഹരിത ഭാരവാഹികളെ പിന്തുണച്ചു കൊണ്ട്​ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന്​ എം.എസ്​.എഫ്​ ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്ത്​ നിന്ന്​ അവരെ കഴിഞ്ഞ ദിവസം നീക്കി.

ദേശീയ വൈസ്​ പ്രസിഡന്‍റ്​ സ്​ഥാനത്തു നിന്ന്​ നീക്കിയ അവർ പാർട്ടി മാറുമെന്ന തരത്തിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചു കൊണ്ട്​ ഫാത്തിമ തഹ്​ലിയ രംഗത്തെത്തിയിരിന്നു​.

LEAVE A REPLY

Please enter your comment!
Please enter your name here