പ്രസവത്തിന് ശേഷം ചികിത്സയിലായിരുന്ന അധ്യാപികയും നവജാത ശിശുവും ന്യൂമോണിയ ബാധിച്ച് മരിച്ചു

0
317

ഉപ്പള: പ്രസവത്തിന് ശേഷം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയും കുഞ്ഞും ന്യൂമോണിയ ബാധിച്ച് മരിച്ചു. പൈവളിഗെ ഗവ. സ്‌കൂളിലെ അധ്യാപികയും ഉപ്പള കൊണ്ടഹോരിയിലെ പരേതനായ ഇസ്മായില്‍-അവ്വമ്മ ദമ്പതികളുടെ മകളും മുസ്തഫയുടെ ഭാര്യയുമായ ഷഹനാസ് ബാനു(30)വാണ് മരിച്ചത്.
പത്ത് ദിവസം മുമ്പാണ് ഷഹനാസ് മംഗളൂരുവിലെ ആസ്പത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഷഹനാസിന്റെ കന്നി പ്രസവമായിരുന്നു ഇത്. അതിനിടെ ശനിയാഴ്ച ഉച്ചയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഷഹനാസ് ന്യൂമോണിയമൂലം മരിച്ചത്. ഏതാനും ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ ഷഹനാസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നെഗറ്റീവായി. ഒരു വര്‍ഷം മുമ്പാണ് തലശ്ശേരി സ്വദേശി മുസ്തഫയുമായി ഷഹനാസ് വിവാഹിതയായത്. നേരത്തെ ബേക്കൂര്‍ സ്‌കൂളിലും ഷഹനാസ് സേവനം അനുഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here